Disaster At Kavalappara because of relenteless rain<br />മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ വന്‍ ദുരന്തം. കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ അന്‍പതിലേറെ ആളുകളെ കാണാതായതായി സംശയം. അപകടം നടന്ന സ്ഥലത്ത് എഴുപതോളം വീടുകള്‍ ഉണ്ടായിരുന്നതായാണ് സൂചന. മുപ്പതോളം വീടുകള്‍ മണ്ണിനടിയില്‍പ്പെട്ടതായാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നലെ രാത്രി 8 മണിയോടെയാണ് കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായത്.